തൊടുപുഴ:ഗുജറാത്തി ലേഖക് മണ്ഡൽ എന്ന എഴുത്തുകാരുടെ സഘടനയുടെ ചെയർമാൻ ഫാ.വർഗീസ് പോൾ ചൊള്ളാമഠം ബറോഡയിൽ നിര്യാതനായി. എറണാകുളം ആവോലി ഗ്രാമത്തിൽ, ചൊള്ളാമഠം കുടുംബത്തിൽ 1943 ൽ ജനിച്ച അദ്ദേഹം മെട്രിക്കുലേഷൻ ജയിച്ചതിനുശേഷം അഹമ്മദാബാദിൽ ഈശോസഭാംഗമായി ഉപരിപഠനം നടത്തുകയും ഗുജറാത്തി ഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഗുജറാത്തി ഭാഷയിൽ 50 ലേറെ പുസ്തകങ്ങൾ പ്രസ്ഥീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റു ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും പത്തോളം കൃതികൾ രചിക്കുകയും പരിഭാഷ നടത്തുകയും ചെയ്തിട്ടുണ്ട്. പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീർത്തനം പോലെ', ഗുജറാത്തിയിൽ പരിഭാഷ നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലുള്ള സൗത്ത് ഏഷ്യൻ റിലീജിയസ് ന്യൂസ് സ്ഥാപക ഡയറക്ടറായിരുന്നു.. ഗുജറാത്തി സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ ഒട്ടേറെ ദേശിയ, അവാർഡുകൾ ലഭിച്ചിട്ടുണ്ട്.