തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ രണ്ടു വിഷു ചന്തകൾ പ്രവർത്തനം ആരംഭിച്ചു.കാഡ്‌സ് കർഷക ഓപ്പൺ മാർക്കറ്റിലും കാഡ്‌സ് വില്ലേജ് സ്‌ക്വയറിലുമായി ആരംഭിച്ച വിഷു ചന്തകളുടെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു.ആദ്യവിൽപന മുനിസിപ്പൽ കൗൺസിലർ പി .ജി .രാജശേഖരന് വിഷുക്കിറ്റ് നൽകികൊണ്ട് മുനിസിപ്പൽ ചെയർമാൻ നിർവഹിച്ചു.കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ വി ജോസ്, വൈസ് പ്രസിഡന്റ് വി പി ജോർജ് ,ട്രഷറർ സജി മാത്യു, ഡയറക്ടർമാരായ എം ഡി ഗോപിനാഥൻ നായർ,കെ എം എ ഷുക്കൂർ ,ഷീന അലോഷി എന്നിവർ ആശംസകൾ നേർന്നു.നാടൻ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൂടാതെ തേൻവരിക്ക ചക്കയുടെ വിപുലശേഖരവും വിഷുചന്ത യിൽ ഒരുക്കിയിട്ടുണ്ട് ..