കട്ടപ്പന: എഴുകുംവയൽ കുരിശുമലയിൽ പുതുഞായർ തിരുനാളും കരുണയുടെ തിരുനാളും സംയുക്തമായി ആചരിച്ചു. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ തിരുനാൾ തിരുകർമങ്ങൾക്ക് മുഖ്യകാർമ്മികനായിരുന്നു. രാവിലെ ഒൻപതിന് എഴുകുംവയൽ ടൗൺ കപ്പേളയിൽ നിന്നും ആരംഭിച്ച കുരിശിന്റെ വഴിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കുരിശുമല ദേവാലയത്തിൽ ദിവ്യബലിയും വചന പ്രഘോഷണവും നടന്നു.