നെടുങ്കണ്ടം: കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കേരളാ തമിഴ്‌നാട് അതിർത്തിയായ കമ്പംമെട്ടിൽ കോവിഡ് ടെസ്റ്റ് സെന്റർ ആരംഭിച്ചു. അതിർത്തി മേഖലകളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പംമെട്ടിൽ കേവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ബൂത്ത് ആരംഭിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന ആളുകളിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തുന്നത്.