തൊടുപുഴ: സിനിമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്‌സ് ജില്ലാ ഗ്രൂപ്പിന്റെ തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജെ.ജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷംസുദീൻ മുഖ്യപ്രഭാഷണവും ഐഡി കാർഡ് വിതരണവും നടത്തി.ജില്ലാ ഗ്രൂപ്പ് ചെയ്യുന്ന അടുത്ത ഷോർട്ട് ഫിലിമിന്റെ പൂജ ഫിലിം ഡയറക്ടർ സോളമൻ കെ.ജോർജ് നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.സി.മഹേഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു
ജില്ലാ സെക്രട്ടറി ബീന ജോഷി സ്വാഗതവും സജിത ഭാസ്‌കർ നന്ദിയും പറഞ്ഞു.