ഇടുക്കി : സോപ്പ് നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനും ചെറുകിട തോട്ടം വ്യവസായ മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഏപ്രിൽ 16 നു യഥാക്രമം 11നും 11.30നും കോട്ടയം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ നടക്കും. ഇടുക്കി ജില്ലയിലെ ഈ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ അതത് യോഗങ്ങളിൽ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ വി. കെ .നവാസ് അറിയിച്ചു.