deen

തൊടുപുഴ: കേരള പുലയർ മഹാസഭ തൊടുപുഴ യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് യൂണിയൻ സമ്മേളനം നടത്തി. പ്രവർത്തകർ അണിനിരന്ന പ്രകടനം മങ്ങാട്ടു കവലയിൽ നിന്നാരംഭിച്ച് സമ്മേളന വേദിയായ ടൗൺ ഹാളിൽ എത്തിചേർന്നപ്പോൾ സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.ഒ. കുഞ്ഞപ്പൻ അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനം കെ.പി.എം.എസ്.ജനറൽ സെക്രട്ടറി ഡോ.സി.കെ.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സനീഷ് ജോർജ്, യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ, സ്വാഗത സംഘം കൺവീനർ എം.കെ. പരമേശ്വരൻ, എം.വി.അനിൽകുമാർ, വി.കെ.കുമാരൻ, സി.സി.ശിവൻ, പി.കെ.രതീഷ്, കെ.ജി സോമൻ, ലാൽ ബേബി, സാജു കെ.കെ, ശാന്ത സോമൻ, ടി.കെ.മണി, രതീഷ് കൃഷ്ണൻ, അനീഷ് പി.കെ, കിഷോർ കുമാർ എന്നിവർ പ്രസംഗിച്ചു.