തൊടുപുഴ: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആലക്കോട് നാഗാർജുനയിലെ 45 വയസ്സിനു മുകളിലുള്ള മുഴുവൻ ജീവനക്കാർക്കും വാക്‌സിൻ നൽകി.ഇതോടനുബന്ധിച്ച് നാഗാർജുനയിൽ നടന്ന മെഗാ വാക്‌സിനേഷൻ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ ജോസഫ് ഉദ്ഘാടനം ചെയ്തു.ക്വാളിറ്റി കൺട്രോൾ മാനേജർ ഡോ.റോജിൻ, പ്രൊഡക്ഷൻ മാനേജർ ബിജു.സി. ജോയി എന്നിവർ പ്രസംഗിച്ചു. തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയത്.