മൂലമറ്റം: കുരുതിക്കളം ഒന്നാം വളവിന് സമീപം കാറും ലോറിയും കൂട്ടിമുട്ടി. ആർക്കും പരുക്കില്ല. ഇടുക്കി ഭാഗത്തേക്കു പോയ ലോറിയും തൊടുപുഴ ഭാഗത്തേക്കു വന്ന കാറും തമ്മിലാണ് കൂട്ടിമുട്ടിയത്. വളവിൽ ലോറിയെ ഓവർടേക്ക് ചെയ്തു വന്ന കാറിൽ തട്ടാതെ എതിരെ വന്ന കാർ വെട്ടിച്ചുമാറ്റിയതാണ് അപകടകാരണം. ഒരു മണിക്കൂറിലേറെ തൊടുപുഴ പുളിയന്മല റോഡ് ഗതാഗതക്കുരിക്കിലായി. കാഞ്ഞാർ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.