തൊടുപുഴ: കൊവിഡ്- 19 വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നേരിടുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു.
ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ രാത്രി ഒമ്പതിന് അടയ്ക്കണം
അടുത്ത രണ്ടാഴ്ച കാലത്തേക്ക് വ്യാപാര സ്ഥാപനങ്ങളിൽ ഓഫറുകളോടെ കൂടിയ വിൽപന പാടില്ല
ഹോട്ടലുകൾ സാമൂഹ്യ അകലവും, കൊവിഡ് മാനദണ്ഡങ്ങളും പൂർണമായും പാലിച്ച് മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ
ബസുകളിൽ യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്ര ഒഴിവാക്കുന്നതിന് കർശന നടപടി സ്വീകരിക്കുന്നതിന് റീജിയണൽ ട്രാൻസ്‌പോർട്ട് ആഫീസർക്ക് നിർദ്ദേശം നൽകി
വിവാഹ ചടങ്ങുകളിൽ ആഡിറ്റോറിയങ്ങൾക്കുള്ളിൽ പരമാവധി 100 പേരും പുറത്ത് പരമാവധി 200 പേരും സമയപരിധി രണ്ട് മണിക്കൂറായും നിജപ്പെടുത്തണം
പൊതുയോഗങ്ങളും മറ്റ് പൊതുപരിപാടികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടത്താൻ പാടില്ല
കലാ കായിക മത്സരങ്ങൾ/ പരിപാടികൾ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഉണ്ടായിരിക്കില്ല