തൊടുപുഴ: അയൽവാസികളായ സ്ത്രീകൾ തമ്മിലുണ്ടായ വഴക്കിനിടെ യുവതിക്ക് വെട്ടേറ്റു. കുന്നം കോളനിയിൽ പള്ളത്ത് നിസാറിന്റെ ഭാര്യ അൻസൽനയ്ക്കാണ് (24) വെട്ടേറ്റത്. മുഖത്തും തലയിലും വെട്ടേറ്റ അൻസൽനയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അയൽവാസിയായ പാലിയപറമ്പിൽ ജിനുവിനെ (27) പൊലീസ് കസ്റ്റഡിയിൽ എടുത്തു.