തൊടുപുഴ: കൂത്തുപറമ്പിൽ വനിതാ ബാങ്ക് മാനേജർ ശാഖക്കുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ കനറാ ബാങ്ക് തൊടുപുഴ ശാഖക്കു മുന്നിൽ പ്രതിഷേധ യോഗംനടത്തി. അശാസത്രീയമായ ബാങ്കിംഗ് പരിഷ്‌കാരങ്ങളും, ബാങ്കിതര ഉത്പ്പന്നങ്ങൾ വിൽക്കാനുള്ള വ്യഗ്രതയും, ഏതു വിധേനയും ലാഭമുണ്ടാക്കാനുള്ള അധികാരികളുടെ തത്രപ്പാടുമാണ് ജീവനക്കാരെ വലിയ സമ്മർദ്ധത്തിലാക്കുന്നത്. ഇത്തരം ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാ ബാങ്ക് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. തൊക്കിലങ്ങാടി മരണത്തിന്റെ പശ്ചാത്തലത്തിൽ 'ആത്മഹത്യ പരിഹാരമല്ല, പോരാട്ടമാണ് മാർഗ്ഗം' എന്ന ക്യാമ്പെയിൻ ഉയർത്തി ജീവനക്കാരുടെ ഇടയിൽ സംഘടന പ്രചരണം സംഘടിപ്പിക്കും.
അപാകതകൾ ഉടൻ പരിഹരിച്ച് മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ നൽകിയ മുഴുവൻ ജീവനക്കാർക്കും സ്ഥലം മാറ്റം നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
പ്രതിഷധ യോഗം ബെഫി സംസ്ഥാന സെക്രട്ടറി സനിൽ ബാബു എൻ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ സെക്രട്ടറി എസ് . സിജോ സംസാരിച്ചു.