തൊടുപുഴ: കൊവിഡ് മഹാമാരി മൂലം അടച്ചിരുന്ന 'ഉണർവ്വ്' എന്ന ആത്മഹത്യ പ്രതിരോധ സന്നദ്ധസംഘടനയുടെ തൊടുപുഴ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു. മാനസികവെല്ലുവിളികൾ നേരിടുന്നവർ സൗജന്യസേവനങ്ങൾക്കായി 04862-225544, 08089558044 എന്നീ നമ്പരുകളിൽ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകുന്നേരം അഞ്ച് വരെ വിളിക്കാവുന്നതാണ്.