തൊടുപുഴ: ദേശീയ അഗ്‌നി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തൊടുപുഴ അഗ്‌നി രക്ഷാ നിലയം വിവിധ പരിപാടികളോടെ ഇന്നു മുതൽ 21 വരെ ആഘോഷിക്കും' ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ 9 ന് ഫയർ സർവ്വീസിലെ വിവിധ വാഹനങ്ങളെ അണിനിരത്തി തൊടുപുഴ നഗരത്തിൽ റോഡ് ഷോ നടത്തും, ശുചീകരണ പ്രവർത്തനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ പരിചയപെടൽ ,അഗ്‌നി സുരക്ഷാ ബോധവത്കരണ ക്ലാസ്, മോക്ഡ്രിൽ, എന്നിവയും വാരാചരണത്തിന്റെ ഭാഗമായി സംഘടിക്കുമെന്ന് സ്റ്റേഷൻ ഓഫീസർ പി. വി. രാജൻ അറിയിച്ചു