പീരുമേട് : സാമൂഹിക പ്രവർത്തകൻ ഡോ ഗിന്നസ് മാട സാമിക്ക് ഈ വർഷത്തെ ഇന്റർനാഷണൽ അച്ചീവ് മെന്റ് ഇന്ത്യ അവാർഡ് ലഭിച്ചു. ഡൽഹി ആസ്ഥാനമായ ഐഎ ഐഎ എന്ന സംഘടന ആണ് അവാർഡ് നൽകിയത്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരങ്ങൾ, നടത്തിയ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ്. തപാൽ വകുപ്പിലെ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവാണ് ഗിന്നസ് മാടസാമി.