പീരുമേട്: എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാരായം വാറ്റി വിൽക്കാൻ തയ്യാറാക്കിയ 220 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. വിഷുവിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് വാഗമൺ കൂട്ടക്കല്ല് തെക്കേടത്ത് യോഹന്നാനെ പിടികൂടിയത്. പീരുമേട് റേഞ്ചിലെ എക്‌സൈസ് പ്രിവന്റീവ് ആഫീസർ ബെന്നി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പ്രതി ദിവസങ്ങളായി ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ ഉദ്യോഗസ്ഥരായ ജി. സബിൻ, ബൈജു ബി, അരുൺ സി, അജേഷ്, രാജീവ്, ശ്രീദേവി എന്നിവരും പങ്കെടുത്തു. പ്രതിയെ പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.