തൊടുപുഴ: അയൽവാസിയായ യുവതിയെ വെട്ടിയ കേസിലെ പ്രതിയായ സ്ത്രീയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലിയപറമ്പിൽ ജിനുവിനെയാണ് (27) തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. കുന്നം കോളനിയിൽ പള്ളത്ത് നിസാറിന്റെ ഭാര്യ അൻസൽനയ്ക്കാണ് (24) വെട്ടേറ്റത്. മുഖത്തും തലയിലും വെട്ടേറ്റ അൻസൽനയെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിലാണ്. പ്രതിയെ തിങ്കളാഴ്ച തന്നെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് അക്രമത്തിനുള്ള പ്റധാന കാരണമെന്ന് തൊടുപുഴ സി.ഐ. സുധീർ മനോഹർ പറഞ്ഞു.