വാഴവര: വാഴവര സെന്റ് മേരീസ് ദേവാലയത്തിൽ പുതുതായി നിർമിക്കുന്ന പാരിഷ് ഹാളിന്റെ തറക്കല്ലിടീലും പുതുഞായർ ആചരണവും ദൈവകരുണയുടെ തിരുനാളും നടന്നു.ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. . വാഴവര സെന്റ് മേരീസ് കത്തോലിക്ക പള്ളി വികാരി ഫാ. കുര്യാക്കോസ് ആറക്കാട്ട്, കൈക്കാരന്മാരായ റെജി തോട്ടപ്പള്ളിൽ, സാജൻ കുറ്റിക്കാട്ട്, ജോൺസൺ വട്ടമറ്റത്തിൽ, മദർ സുപ്പീരിയർ സിസ്റ്റർ ബെന്നോ എഫ്‌സിസി എന്നിവർ നേതൃത്വം നൽകി.