തൊടുപുഴ: ലോറിയുടെ അടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരാനായ യുവാവ് മരിച്ചു. മടക്കത്താനം കരിക്കിൻപറമ്പിൽ വീട്ടിൽ അൻസാദിന്റെ മകൻ ഷംനാസാ(29)ണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ വെങ്ങല്ലൂരിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷംനാസിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സൽമ, സഹോദരി: അൻസിയ.
തൊടുപുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.