തൊടുപുഴ: വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ തൊടുപുഴ പെൻഷൻ ഭവനിൽ ചേർന്ന അംബേദ്കർ ജയന്തി ആഘോഷം അംബേദ്കർ ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബാലപ്രസന്നൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ''ബി.ആർ. അംബേദ്കർ 21-ാം നൂറ്റാണ്ടിലെ നേതാവ്'' എന്ന പുസ്തകം സ്വരം മാസികയുടെ എഡിറ്റർ പി.എൻ. നിസാമുദീൻ പ്രകാശനം ചെയ്തു. വിജോ വിജയൻ, കെ.എം. സാബു, ജെയിംസ് കോലാനി, കെ.വി. ബാബു, ജി. ഹരിലാൽ, ആൻഡ്രൂസ്, പി. ജോണി എന്നിവർ പ്രസംഗിച്ചു.