തൊടുപുഴ: ഭരണഘടന ശിൽപി ഡോ. വി.ആർ. അംബേദ്ക്കറുടെ ജന്മദിനം തൊടുപുഴ കർഷകപ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. സമരം ചെയ്യുന്ന കർഷക സംഘടനകളുടെ ദേശീയ വേദിയായ സംയുക്തകിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം രാജ്യമെമ്പാടും നടന്ന ആചരണ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു തൊടുപുഴ ഐക്യദാർഢ്യസമരകേന്ദ്രത്തിലെ ആചരണം. കർഷക ഐക്യദാർഢ്യസമിതി ജില്ലാ വൈസ് ചെയർമാൻ ടി.ജെ. പീറ്ററിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മലനാട് കർഷകരക്ഷാ സമിതി ജനറൽ സെക്രട്ടറി രാജു സേവ്യർ ഉദ്ഘാടനം ചെയ്തു. ജെയിംസ് കോലാനി, കെ.എം. സാബു, സെബാസ്റ്റ്യൻ എബ്രാഹം എന്നിവർ പ്രസംഗിച്ചു.