തൊടുപുഴ: തൊടുപുഴ വൈ.ഡബ്ല്യു.സി.എ ​കഴിഞ്ഞ 15 വർഷത്തെ പ്രവർത്തനങ്ങളടങ്ങിയ ആദ്യ സുവനീർ, ലൂമിനെ 2020 യുടെ പ്രകാശനം നിർവ്വഹിച്ചു. തൊടുപുഴ ലയൺസ് ക്ലബ്ബ് ഹാളിൽ ചേർന്ന യോഗത്തിൽ വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ് ലൗലി സജീവ് അദ്ധ്യക്ഷത വഹിച്ചു. വൈ.ഡബ്ല്യു.സി.എ നാഷണൽ വൈസ് പ്രസിഡന്റ് ബെറ്റി ഐപ്പ് സമ്മേളന ഉദ്ഘാടനവും ജില്ലാ വനിതാ വികസന ആഫീസർ റെക്‌സി തോമസ് സ്മരണിക പ്രകാശനവും നിർവ്വഹിച്ചു. ചീഫ് എഡിറ്റർ മേരി ആന്റണി, സെക്രട്ടറി സിൽവി ടോം, ഫിലിപ്പ് മൂങ്ങാംമാക്കൽ, റോസക്കുട്ടി എബ്രാഹം എന്നിവർ പ്രസംഗിച്ചു. കൊച്ചുറാണി ഡൊമിനിക് സ്വാഗതവും റാണി രാജു നന്ദിയും പറഞ്ഞു.