വണ്ണപ്പുറം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാളിയാർ സെന്റ് റീത്താസ് പള്ളിയുടെയും വണ്ണപ്പുറം മർച്ചന്റ്‌സ് അസോസിയേഷന്റെയും കാളിയാർ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സഹകരണത്തോടെ സൗജന്യ കൊവിഡ് വാക്‌സിൻ ക്യാമ്പ് നടത്തി. 350 പേർ വാക്‌സിൻ സ്വീകരിച്ചു. ഫാ. ജോൺ ആനിക്കോട്ടിലിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അനീഷ് കിഴക്കേൽ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബാബു കുന്നത്തുശേരി, പഞ്ചായത്ത് മെമ്പർമാരായ ദിവ്യ അനീഷ്, ഇസെബല്ലാ ജോഷി, കെ.ജി. ശിവൻ, ജോയി എന്നിവർ സംസാരിച്ചു.