തൊടുപുഴ: ദേശീയ അഗ്‌നി സുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച് തൊടുപുഴ അഗ്‌നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ പതാക ഉയർത്തുകയും ധീരസേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. തുടർന്ന് തൊടുപുഴ നഗരത്തിൽ സേനാംഗങ്ങളുടെ നേതൃത്വത്തിൽ അഗ്‌നിരക്ഷാ വാഹനങ്ങളും ഉപകരണങ്ങളും ഉൾപ്പെടുത്തി റോഡ്‌ഷോ നടത്തി. തൊടുപുഴ അഗ്‌നിരക്ഷാ നിലയം തലവൻ പി.വി. രാജൻ റോഡ്‌ഷോ ഫ്ലാഗ് ഒഫ് ചെയ്തു. ഉദ്യോഗസ്ഥരായ ബെൽജി വർഗീസ്, വിൽസ് ജോർജ്, എം.വി. മനോജ്, ഷിന്റോ മാത്യു, ജിജോ ഫിലിപ്പ്, എം.എച്ച്. കബീർ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി. ദേശീയ അഗ്‌നി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി 14 മുതൽ 21 വരെ അഗ്‌നി രക്ഷാ നിലയങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തും. ശുചീകരണ പ്രവർത്തനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തൽ, അഗ്‌നി സുരക്ഷാ ബോധവത്കരണ ക്ലാസുകൾ, മോക്ഡ്രിൽ എന്നിവയും ഇതോടൊപ്പം നടത്തും.