ചെറുതോണി: ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കി കന്നുകാലികൾക്ക് വ്യാപകമായി ചർമ്മമുഴ രോഗം പടരുന്നു. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്തും സമീപ പ്രദേശങ്ങളായ കള്ളിപ്പാറ, കൊന്നക്കാമാലി ദൈവംമേട് എന്നീ പ്രദേശങ്ങളിലുമാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. കന്നുകാലികളിൽ ചർമ്മത്തിൽ മുഴയുണ്ടായി അത് പൊട്ടുകയും ചെയ്യുന്നതാണ് രോഗ ലക്ഷം. ഇതുമൂലം പാൽ ഉത്പ്പാദനം ഗണ്യമായി കുറയുന്നു. പടമുഖം ആപ്‌കോസ് പ്രസിഡന്റ് ജോബി വയലിൽ മൃഗസംരക്ഷണവകുപ്പ് ഡയറക്ട്രേറ്റ് എന്നിവടങ്ങളിൽ അറിയിച്ചിട്ടും വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ല.പലക്ഷീരകർഷകരും ബാങ്കു വായ്പയെടുത്താണ് പശുക്കളെ വാങ്ങിയിട്ടുള്ളത്. പാലുത്പ്പാദനം കുറഞ്ഞതോടെ ലോണടക്കാൻ കഴിയാതെയും വീട്ടുചെലവുകളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.