കരിങ്കുന്നം: ഡോ. ബി.ആർ അംബേദ്കറുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കരിങ്കുന്നം ജംഗ്ഷനിൽ സമൂഹ പുഷ്പാർച്ചന നടന്നു. അംബേദ്കർ സാംസ്കാരിക കേന്ദ്രം ചെയർമാൻ കെ.ജി. സന്തോഷ് കാവതിയാംകുന്നേലിന്റെ നേതൃത്വത്തിൽ സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകൻ കെ.ആർ. മനോഹരൻ ഉദ്ഘാടനം ചെയ്തു. എം.ആർ. ബിജു,​ പി.ആർ. അരവിന്ദാക്ഷൻ, ​കെ.എൻ. സഹജൻ എന്നിവർ പ്രസംഗിച്ചു.