തൊടുപുഴ: മുൻ മുനിസിപ്പൽ ചെയർമാനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ടി.ജെ. ജോസഫിന്റെ നാലാമത് ചരമ വാർഷിക ദിനാചരണം 22ന് നടത്താൻ രാജീവ് ഭവനിൽ ചേർന്ന ബ്ലോക്ക് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും യോഗം തീരുമാനിച്ചു. രാവിലെ തെനംകുന്ന് പള്ളിയിലെ സെമിത്തേരിയിൽ പ്രാർത്ഥനയും അറയ്ക്കപ്പാറ മണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. കോൺഗ്രസ് നേതൃത്വത്തിൽ രാജീവ് ഭവനിൽ രാവിലെ 10ന് അനുസ്മരണ സമ്മേളനം നടക്കും. രാജീവ് ഭവനിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ്,​ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ,​ ജോൺ നെടിയപാല,​ എൻ.ഐ ബെന്നി,​ ജിയോ മാത്യു,​ ടോണി തോമസ് എന്നിവർ പ്രസംഗിച്ചു.

സുകുമാർ അരിക്കുഴയെ ആദരിച്ചു

തൊടുപുഴ: കേരളാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനവും പുസ്തക ചർച്ചയും നടന്നു. ജില്ലാ വൈസ് പ്രസിഡന്റും കവിയുമായ സുകുമാർ അരിക്കുഴ രചിച്ച "വിവേചനം എന്ന വൈറസ് " ഈ കൃതിയുടെ പഠനം പ്രഭാഷകൻ സി.സി. ബേബിച്ചൻ നടത്തി. ജില്ലാ സെക്രട്ടറി രാജൻ തെക്കുംഭാഗം സുകുമാർ അരിക്കുഴയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിയും ഗായികയുമായ മിനി കാഞ്ഞിരമറ്റം,​ കെ.പി. ചന്ദ്രൻ കോലാനി,​ കൗസല്യ കൃഷ്ണൻ,​ ബിനേഷ് വണ്ടമറ്റം,​ കാർത്ത്യായനി കൃഷ്ണൻകുട്ടി,​ ആരതി ഗോപാൽ,​ മധു പത്മാലയം,​ രമ.പി. നായർ,​ പി.എസ്. സതീഷ് കുമാർ,​ ജോർജ്ജ് മുഞ്ഞനാടൻ തുടങ്ങിയവർ സംസാരിച്ചു. സൃഷ്ടികളുടെ അവതരണവും നടന്നു.