മൂലമറ്റം: കളക്ടറേറ്റ് ജീവനക്കാരൻ ഓടിച്ചിരുന്ന ഇരുചക്ര വാഹനം സിഗ്നൽ ലൈറ്റിൽ ഇടിച്ച് മറിഞ്ഞു. കൊല്ലം സ്വദേശി അനീഷ് അരവിന്ദിനാണ് (38) പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് നാലിന് പന്ത്രണ്ടാം മൈലിലായിരുന്നു അപകടം. നാട്ടുകാർ അനീഷിനെ മൂലമറ്റത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവിടെ നിന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.