kadamuri
ചേലച്ചുവട്ടിൽ തീപിടുത്തമുണ്ടായ കട ഫയർഫോഴ്‌സെത്തി തീ കെടുത്തുന്നു

ചെറുതോണി : ചേലച്ചുവട്ടിലുണ്ടായ തീപിടുത്തത്തിൽ കടമുറി കത്തി നശിച്ചു. ഇന്നലെ പുലർച്ചെയാണ്ചുരുളി സ്വദേശി കരോട്ടുമലയിൽ സർജിയുടെ കടമുറിയാണു കത്തി നശിച്ചത്.ഇടുക്കിയിൽ നിന്ന് ഫയർഫോഴ്‌സെത്തി തീയണച്ചുമൂലം മറ്റു കടകളിലേക്കു തീ പിടിക്കാതെ വൻദുരന്തത്തിൽ നിന്നു രക്ഷപെട്ടു. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന മലഞ്ചരക്കുൽപ്പന്നങ്ങളും സാധനങ്ങളും കത്തിനശിച്ചു. കെട്ടിടത്തിന്റെ മേച്ചിൽഷീറ്റുകൾ തീ പിടുത്തത്തിൽ പൊട്ടിത്തെറിച്ചു. ചേലച്ചുവട് ടൗണിൽ കഞ്ഞിക്കുഴിയിലേക്കു തിരിയുന്ന ജംഗ്ഷനിൽ ഓയിൽ മില്ലിനോടു ചേർന്നുള്ള മുറിയിലായിരുന്നു തീ പിടുത്തമുണ്ടായത്. തൊട്ടടുത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് ഇടുക്കിയിൽ നിന്നു ഫയർഫോഴ്‌സും കഞ്ഞിക്കുഴിയിൽ നിന്നു പൊലീസുമെത്തി. ഷോർട്ട് സർക്യൂട്ട് മുലമല്ല തീപിടുത്തമുണ്ടായതെന്ന് വൈദ്യുതി ബോർഡ് എക്‌സി.എഞ്ചിനീയർ അറിയിച്ചു. കഞ്ഞിക്കുഴി പൊലിസ് അന്വേഷണമാരംഭിച്ചു.