തൊടുപുഴ: ഡോ. ബി.ആർ. അംബേദ്കർ സ്മൃതി സദസ് നാളെ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻഡ്രൽ സ്‌കൂളിൽ നടക്കും. തൊടുപുഴ സാമാജിക് സമരസത സമിതി ഒരുക്കുന്ന പരിപാടി രാവിലെ 10ന് എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻവൈസ് ചെയർമാൻ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനാകും. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്. പ്രസിഡന്റ് എം.പി. അപ്പു മുഖ്യ പ്രഭാഷണം നടത്തും. അഖില കേരള വിശ്വകർമ്മമഹാ സഭ ജില്ലാ പ്രസിഡന്റ് അഡ്വ. എം.എസ്. വിനയരാജ്, കേരള പുലയർ മഹാസഭ താലൂക്ക് സെക്രട്ടറി സുരേഷ് കണ്ണൻ, കെ.ജി. പ്രദീപ് കുമാർ, അഡ്വ. ഗിരീഷ് തയ്യിൽ എന്നിവർ സംസാരിക്കും.