hh
കരിമണ്ണൂർ സെന്റ്‌ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രൗണ്ട് പുനർനിർമാണ പദ്ധതികോതമംഗലം വിദ്യാഭ്യാസ സെക്രട്ടറി ഫാ.ഡോ. സ്റ്റാൻലി കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.

കരിമണ്ണൂർ: സെന്റ്‌ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന മൈതാനത്തിന്റെ നിർമാണ ഉദ്ഘാടനം നടത്തി. 'റീപ്ലേ 2021 റെനോവേഷൻ ഓഫ്‌പ്ലേഗ്രൗണ്ട്' എന്ന്‌പേരിട്ടിരിക്കുന്ന മൈതാന പുനർനിർമാണ പദ്ധതിയുടെ ഉദ്ഘാടനം കോതമംഗലംകോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ.ഡോ. സ്റ്റാൻലി കുന്നേൽ നിർവഹിച്ചു.

അത്യാധുനിക പരിശീലന സൗകര്യങ്ങളോടുകൂടിയ ബാഡ്മിന്റൺ,വോളിബോൾ, ഫുട്‌ബോൾ,ഖോഖോകോർട്ടുകൾ, 200 മീറ്റർ ട്രാക്ക്, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്‌കോർട്ട്, ജംപിങ് പിറ്റ്‌സ്, ത്രോയിങ് അറീന, രണ്ടായിരത്തിൽപരം ആളുകൾക്ക് ഇരിക്കാവുന്ന ഗ്യാലറി എന്നിവയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. അമ്പതു ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത് പദ്ധതിയിൽ അധ്യാപകർ, അനധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, കായികരംഗത്തോട് താല്പര്യമുള്ളവർ, മറ്റു അഭ്യുദയകാംക്ഷികൾ തുടങ്ങി എല്ലാവരുടെയും സഹകരണത്തോടെയാണ് ഫണ്ട് സ്വരൂപിക്കുന്നത്.

സ്‌കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷനായിരുന്നു.
പ്രിൻസിപ്പൽ ബിസോയ്‌ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു,
കെ.എ. പൈലി, വാർഡ് മെമ്പർ ആൻസി സിറിയക്, പി.റ്റി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, കരിമണ്ണൂർഹോളി ഫാമിലി സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.റ്റി.തോബിയാസ് തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഇമ്മാനുവേൽ മുണ്ടയ്ക്കൽ, ഗ്രൗണ്ട് നിർമാണ കമ്മിറ്റി കൺവീനർജോളി മുരിങ്ങമറ്റം തുടങ്ങിയവർ പരിപാടിയ്ക്ക്‌നേതൃത്വം നൽകി.