ഇടുക്കി: ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയും പാരാ ആംപ്യുറ്റി ഫുട്‌ബോൾ അസോസിയേൻ ഇന്ത്യയും ചെർന്ന് ശാരീരികവൈകല്യമുള്ളവർക്കായി കൊച്ചിയിൽ പ്രഥമ നാഷണൽ പാരാ ആംപ്യുറ്റി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് നടത്തും. കേരള ടീമിനെ തെരഞ്ഞെടുക്കുന്നതിനായി സെലക്ഷൻ ട്രെയൽ 19ന് രാവിലെ 9ന് , ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്തിൽ നടക്കും. 40 ശതമാനമോ അതിൽ കൂടുതലോ അസ്ഥി വൈകല്യം, സെറിബ്രൽ പാൾസി എന്നീ വൈകല്യങ്ങളുളളവർക്ക് പങ്കെടുക്കാം. നാഷണൽ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ അടുത്ത വർഷം നടക്കുന്ന ആംപ്യുറ്റി ഫുട്‌ബോൾ വേൾഡ് കപ്പിനുളള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതാണ്. കായിക താരങ്ങൾ വൈകല്യം തെളിയിക്കുന്നതിനുളള മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റ് സഹിതം കാലത്ത് 8.30ന് ഗ്രൗണ്ടിൽ റിപ്പോർ ചെയ്യേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും സംസ്ഥാന പ്രസിഡന്റ് കിഷോർ എ.എം ഫോൺ:9809921065