ഇടുക്കി: ജില്ലയിൽ ഇന്നലെ ആരംഭിച്ച കൊവിഡ് പ്രത്യേക പരിശോധനയുടെ ഭാഗമായി ഏഴു കേന്ദ്രങ്ങളിലായി 1231 പേർ പരിശോധനയ്ക്ക് വിധേയരായി. ഇതിൽ 46 പേർ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ആർറ്റിപിസിആർ, ആന്റിജൻ പരിശോധനകളാണ് നടത്തുന്നത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ 194 പേരെ പരിശോധിച്ചതിൽ 5 പേർ കോവിഡ് പോസീറ്റീവായി. പതിവായി നടത്തുന്ന പരിശോധനയുടെ വിവരം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.മറ്റു ആറിടങ്ങളിലെ വിവരം ആകെ പരിശോധന, പോസീറ്റീവ് എന്ന ക്രമത്തിൽ

എഫ്.എച്ച്.സി കുമാരമംഗലം 134 (25)

താലൂക്കാശുപത്രി, കട്ടപ്പന 71( 10)

മറയൂർ, ചിന്നാർ ചെക്ക്‌പോസ്റ്റ് 75 (0)

കമ്പംമേട്ട് ചെക്ക്‌പോസ്റ്റ് 345( 1)

കുമളി ചെക്ക്‌പോസ്റ്റ് 262 (4)

ബോഡിമെട്ട് ചെക്ക്‌പോസ്റ്റ് 150( 1)