ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ മുരിക്കാശേരി പൊലീസ് അറസ്റ്റു ചെയ്തു. കൊന്നക്കാ മാലി മാലിക്കുത്ത് ചെരുവിൽ ബേബി ജോസഫാണ് (57) അറസ്റ്റിലായത് . ട്യൂഷൻ കഴിഞ്ഞു വന്ന പെൺകുട്ടിയെ ബലമായി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.