police

ചെറുതോണി : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രതിരോധപ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ ഇടുക്കി പൊലീസും ബോധവൽക്കരണ നടപടികളുമായി മുന്നിട്ടിറങ്ങി. ടൗണിൽ എത്തുന്ന ജനങ്ങളെ സൗഹൃദപൂർവ്വം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. ആളുകൾ കൂട്ടംകൂടി നിൽക്കാതെയും മാസ്‌ക് കൃത്യമായി ധരിക്കാൻ ഓർമ്മപ്പെടുത്തുകയും വാഹനങ്ങളിൽ സാനിറ്റൈസർ കരുതുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ബോധവൽക്കരണമാണ് പൊലീസ് അധികൃതർ ചെയ്തു വരുന്നതെന്ന് ഇടുക്കി സർക്കിൾ ഇൻസ്‌പെക്ടർ എം. അൻവർ പറഞ്ഞു. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാവുമെന്നും പൊലീസ് അറിയിച്ചു. സ്വകാര്യ ബസ്സുകളിലെ യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. കൂടാതെ വ്യാപാര ശാലകളിൽ എത്തി കടയുടമകൾക്കും ജീവനക്കാർക്കും കൊവിഡിനെതിരെയുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനുംനിർദ്ദേശിച്ചു. മൂന്നു വ്യത്യസ്ത സ്‌ക്വാഡുകളായാണ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി വരുന്നത്. എസ് ഐ ശശികുമാർ എ എസ് ഐ മാരായ സണ്ണി , ജോർജ്ജുകുട്ടി, സി പി ഒ മാരായ അനസ്, വിജീ , മനോജ് , അജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.