തൊടുപുഴ : എസ്. എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള വെങ്ങല്ലൂർ ചെറായിക്കൽ ഗുരുദേവ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഭരണ സമിതി രൂപീകരിച്ചു. യൂണിയൻ അഡ്മിനിസ്ട്രാർ കമ്മിറ്റി ചെയർമാൻ എ.ജി തങ്കപ്പൻ, കൺവീനർ വി .ജയേഷ്എന്നിവർ രക്ഷാധികാരികളായും ബാബു പാട്ടത്തിൽ (പ്രസിഡന്റ്), കെ.കെ മനോജ്, പി.ആർ ശശി (വൈസ് പ്രസിഡന്റുമാർ), സാജു ബാലകൃഷ്ണൻ (സെക്രട്ടറി), പീതാംബരൻ കെ.എം, മനോജ് എം.പി (ജോയിന്റ് സെക്രട്ടറിമാർ), ബാലകൃഷ്ണൻ റ്റി.എൻ, എം.കെ വിശ്വംഭരൻ, ഇ.എൻ ബാബു, കെ.ആർ രവീന്ദ്രൻ, അനൂപ്.സി.എസ്, രാജു, എ.എൻ മയൂരനാഥൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. 18 ന് ക്ഷേത്രം മേൽശാന്തി ബെന്നി ശാന്തിയുടെ കാർമ്മികത്വത്തിൽ ഷഷ്ഠിവൃത പൂജാ വിപുലമായി നടക്കും. എല്ലാ മാസത്തിലും ഗുരുദേവ സന്നിധിയിൽ മാസചതയ പ്രാർത്ഥനയും നടക്കും