മുട്ടം: മലങ്കര അണക്കെട്ടിന്റെ സമീപത്തുള്ള ബാറിൽ നടന്ന കത്തി കുത്തിൽ രണ്ട്പേർക്ക് പരിക്ക്. മുട്ടം ചള്ളാവയൽ സ്വദേശികളായ ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 9.30നാണ് സംഭവം. ബാറിൽ മദ്യപിക്കാൻ എത്തിയ മുവാറ്റുപുഴ സ്വദേശികളും മുട്ടം ചള്ളാവയൽ സ്വദേശികളും തമ്മിലുണ്ടായ വാക്കേറ്റമാണ്കത്തിക്കുത്തിൽ കലാശിച്ചത്. കേസിന്റെ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിൽ ഇറങ്ങിയവരാണ് മുവാറ്റുപുഴ സ്വദേശികളെന്നും ഇവർ മുട്ടം കോടതിയിൽ കേസിന്റെ ആവശ്യത്തിന് വന്നവരാണെന്നും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ സ്വദേശികളെമുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു..