അടിമാലി: അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ മാങ്കടവിൽനിന്നും കാണാതായ കമിതാക്കൾ സഞ്ചരിച്ചതെന്നു സംശയിക്കുന്ന ബൈക്ക് പാൽകുളംമേട്ടിൽ കണ്ടെത്തി. പോലീസും നാട്ടുകാരും സമീപത്ത് തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരേയും വീട്ടിൽനിന്നും കാണാതായത്. ബന്ധുക്കളും പോലീസും രണ്ടുദിവസമായി നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ബൈക്ക് പാൽക്കുളംമേട്ടിൽ കണ്ടെത്തിയത്. പെൺകുട്ടി വിദ്യാർഥിയും യുവാവ് അടിമാലിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്.