പീരുമേട് : കാഞ്ഞിരപ്പള്ളി രൂപത മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറക്കലിന്റെ ചിത്രം ആലേഖനം ചെയ്ത തപാൽ മൈ സ്റ്റാമ്പ് പുറത്തിറക്കി. പൗരോഹിത്യം സ്വീകരിച്ചു അമ്പതു വർഷങ്ങൾ പൂർത്തീകരിച്ചതിന്റെ സ്മരണയുടെ ഭാഗമായി തപാൽ വകുപ്പിന്റെ സഹകരണത്തോടെ ആണ് മൈ സ്റ്റാമ്പ് അച്ചടിച്ച് പുറത്തിറക്കിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രൂപത മുൻ അധ്യക്ഷന്റെ വസതിയിൽ വച്ചു നടത്തിയ ലളിതമായ ചടങ്ങിൽ തപാൽ വകുപ്പിന്റെ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡോ ഗിന്നസ് മാടസാമി സ്റ്റാമ്പ് കൈമാറി. മികച്ച രീതിയിൽ ചിത്രം ആലേഖനം ചെയ്തു സ്റ്റാമ്പ് അച്ചടിച്ച് സഹകരിച്ചതിനു മാർ മാത്യു അറക്കൽ തപാൽ വകുപ്പിന് നന്ദി രേഖപ്പെടുത്തി.