തൊടുപുഴ: കൊവിഡ് 19 രണ്ടാം തരംഗം തൊടുപുഴ നഗരപരിധിയിലും രൂക്ഷമായിരിക്കുകയാണന്നും ജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്നും നഗരസഭ ചെയർമാൻ സനീഷ്‌ജോർജ്ജ് അറിയിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക എന്നിവ കൃത്യമായി പാലിക്കണം. നഗരസഭയും, ആരോഗ്യവകുപ്പുംചേർന്ന് കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ നഗരപരിധിയിൽ നിരവധിപേർരോഗബാധിതരായി കïെത്തിയിട്ടുണ്ട്. ഞായറാഴ്ചയും മുനിസിപ്പൽ മൈതാനിയിൽ സൗജന്യരോഗ പരിശോധന ക്യാമ്പ് നടക്കും. ജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗപ്പെടുത്തണം.
വീടുകളിലും ഹാളുകളിലും വച്ച് നടത്തുന്ന വിവാഹം ഉൾപ്പടെയുളള എല്ലാ ചടങ്ങുകളുംയോഗങ്ങളും സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. എല്ലാ വ്യാപാര സ്ഥാപന ഉടമകളും, ജീവനക്കാരുംകൊവിഡ് ടെസ്റ്റിന് വിധേയരാകണം. വ്യാപാര സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയും മുൻകരുതലുകൾ സ്വീകരിക്കാതെയും നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ അത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ലൈസൻസ് റദ്ദുചെയ്യുകയും ചെയ്യുന്നതുൾപ്പടെയുളള നിയമനടപടികൾ സ്വീകരിക്കും. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ജനങ്ങൾ വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും സന്ദർശിക്കാൻ പാടൊളളുവെന്നും പ്രായമായവരും കുട്ടികളും പരമാവധി വീടിനു വെളിയിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.