ഇടുക്കി: ഹോട്ടലുകളും, റസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള ഭക്ഷണ ശാലകൾക്ക് രാത്രി 9 മുതൽ രാത്രി 10.30 വരെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് പാഴ്‌സൽ സർവ്വീസിന് പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നതിന് അനുമതി നൽകി.

എല്ലാ വ്യാപാര വാണിജ്യ അനുബന്ധ സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ജീവനക്കാരുടെ രജിസ്റ്റർ സൂക്ഷിക്കേണ്ടതും, ജീവനക്കാരെ നിർബന്ധമായും കൊവിഡ് ടെസ്റ്റിന് വിധേയമാക്കി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.