ambulance

ചെറുതോണി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇടുക്കി മെഡിക്കൽ കോളേജിൽ പുതിയ ഐ.സി.യു ആമ്പുലൻസ് എത്തി. എന്നാൽ ഇത് രോഗികൾക്ക് പ്രയോജനപ്പെടുന്നില്ലെന്ന് മാത്രം. ഇനിയും ആവശ്യക്കാർക്ക് നൽകാത്തതിൽ വ്യാപക പ്രതിഷേധം. രണ്ടുമാസം മുമ്പാണ് മെഡിക്കൽ കോളേജിൽപുതിയ ആമ്പുലൻസ് എത്തിയത് 22 ലക്ഷം രൂപവിലയുള്ള വാഹനവും ഇതിൽ ശീതീകരണ സംവിധാനം പിടിപ്പിക്കുന്നതിന് 18 ലക്ഷം രൂപയും നൽകിയിരുന്നതാണ്. എന്നാൽ ബന്ധപ്പെട്ടവരുടെ ഉദാസീനതമൂലം ആബുലൻസ് വെയിലും മഴയുമേറ്റ് നശിക്കുകയാണ്. ഇതോടൊപ്പം ജില്ലയിലെ വിവിധ ആശുപത്രികളിൽ ആബുലൻസുകൾ നൽകിയിരുന്നു അവയെല്ലാം പതിനായിരത്തിലധികം കിലോമീറ്ററുകൾ ഓടിക്കഴിഞ്ഞു. എന്നാൽ ഇടുക്കിയിലെ ആബുലൻസ് മാത്രം ഓടിയിട്ടില്ല. നിലവിൽ ഇവിടെ ഒരു ആബുലൻസുണ്ടെങ്കിലും കാലപ്പഴക്കം മുലം പലപ്പോഴും ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇടുക്കി മെഡിക്കൽകോളേജ് കൊവിഡ് സെന്ററാക്കിയതോടെ ഗുരുതരാവസ്ഥയിൽ വരുന്ന രൊഗികളെ മറ്റാശുപത്രികളി ലേക്ക്പറഞ്ഞു വിടുകയാണ്. അതിനാൽ മെഡിക്കൽ കോളേജിൽ ആമ്പുലൻസ് അടിയന്തരമായി ആവശ്യമുള്ളതാണ്. ആദിവാസികളുൾപ്പെടെ നിരവധി പാവപ്പെട്ടവരെത്തുന്ന ഇടുക്കി മെഡിക്കൽ കോളേജിലെ ഐ.സി.യു ആമ്പുലൻസ് രോഗികൾക്ക് വിട്ടുകൊടുക്കാൻ തയ്യാറാക്കാത്തതിനെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്.