മുട്ടം: പകർച്ചവ്യാധി ഭീഷണി,മഴക്കാല ശുചീകരണ മുന്നൊരുക്കം എന്നിവയുടെ ഭാഗമായി മുട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു മാസത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന ടാക്സ് ഫോഴ്സിന്റെ നേതൃത്വത്തിലാണ് ശുചീകരണം.ആരോഗ്യ വകുപ്പ്, തൊഴിലുറപ്പ്,ഹരിത കർമ്മ സേന,കുടുംബശ്രീ,മർച്ചന്റ് അസോസിയേഷൻ, അംഗൻവാടി, റസിഡൻസ് അസോസിയേഷൻ,സംസ്ക്കാരിക സംഘടനകൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തിയാണ് ടാക്സ് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്.ശുചീകരണത്തിന്റെ പഞ്ചായത്ത്‌ തലത്തിലുള്ള ഉദ്ഘാടനം പ്രസിഡന്റ് ഷൈജ ജോമോൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് മാത്യു അദ്ധ്യക്ഷത വഹിച്ചു.