മുട്ടം: മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് വാക്സിൻ വിതരണം നടത്തി.665 പേർക്ക് വാക്സിൻ വിതരണം ചെയ്തു.മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറി റെന്നി ആലുങ്കൽ,അരുൺ ചെറിയാൻ,ഷാജി എംബ്രയിൽ,കെ എ പരീത്,കെ സി രാജപ്പൻ,ഡോക്ടർ കെ സി ചാക്കോ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.