തൊടുപുഴ: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ജോലി ചെയ്തു വരുന്ന ദിവസവേതനക്കാരായ പായ്ക്കിംഗ് തൊഴിലാളികൾക്ക് കൊവിഡ് പരിശോധനയും വാക്‌സിനും നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈക്കോ വർക്കേഴ്‌സ് ഫെഡറേഷൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഭക്ഷ്യസിവിൽ സെൈപ്ലസ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. സർക്കാരിന്റെ പൊതുവിതരണ മേഖലയായ സപ്ലൈക്കോയുടെ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും പകൽ അന്തിയോളം പൊതുജനങ്ങളുമായി ബന്ധപ്പെടുന്നവരാണ് പായ്ക്കിംഗ് തൊഴിലാളികൾ. സർക്കാരിന്റെ സൗജന്യ കിറ്റ് പായ്ക്കിംഗിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന ദിവസ വേതനക്കാരും പായ്ക്കിംഗ് ജീവനക്കാരുമായ മുഴുവൻ തൊഴിലാളികൾക്കും അടിയന്തരമായും പരിശോധനയും കൊവിഡ് വാക്‌സിനും നൽകാൻ മന്ത്രി ഇടപെടണമെന്ന് അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.