maalinyam

വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് കുഞ്ചിത്തണ്ണി ടൗണിൽ സ്ഥാപിച്ച മാലിന്യ ബോക്സ് നിറഞ്ഞ് കവിഞ്ഞ്കാടുകയറിയ നിലയിൽ. ഏഴ് മാസമായിട്ടും ബോക്സിലെ മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയ്യാറായില്ല. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് ബോക്സ് സ്ഥാപിച്ചത്. നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയായിരുന്നുവെങ്കിലും നടത്തിപ്പിലെ അപാകതയാണ് ഇപ്പോൾ മാലിന്യം നീക്കം ചെയ്യുന്നതിൽ വീഴ്ച്ചയ്ക്ക് കാരണമായത്.