തൊടുപുഴ: ഇരവികുളം ദേശീയ ഉദ്യാനത്തിലെ വരയാടുകളുടെ കണക്കെടുപ്പ് ഈ മാസം 19 മുതൽ 24 വരെയുള്ള നാലുദിനങ്ങളിലായി നടക്കും.കഐസ്ആർഒ റിട്ട.വൈൽഡ് ലൈഫ് ഡിവിഷൻ മേധാവി ഡോ. ഈസയുടെ നേതൃത്വത്തിലാണ് സെൻസസ് നടത്തുന്നത്. കണക്കെടുപ്പിനിടെ കണ്ടെത്തുന്ന വരയാടുകളുടെ ഫോട്ടോയും ശേഖരിക്കും. വരയാടിൻകുട്ടികളുടെ എണ്ണം, വർഗം, പെരുമാറ്റ രീതി, ആഹാര ക്രമം എന്നിവയും പരിശോധിക്കും. പിന്നീട് ഈ കണക്കുകൾ ക്രോഡീകരിച്ചാണ് വരയാടുകളുടെ ആകെ എണ്ണം നിജപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ 724 വരയാടുകളെയാണ് കണ്ടെത്തിയിരുന്നത്. ലോക്ക്ഡൗണിനെ തുടർന്നു സന്ദർശകർ കുറവായിരുന്നതിനാൽ കൂടുതൽ കുഞ്ഞുങ്ങൾ ഇത്തവണ ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക കണക്ക്.