kpms
കെ.പി.എം.എസ് ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.സി.ശിവരാജൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ ജില്ലാ പ്രതിനിധി സമ്മേളനം തൊടുപുഴയിൽ നടന്നു. എൻ.എസ്.എസ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.സി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.സി. ശിവൻ അദ്ധ്യക്ഷനായി. തൊടുപുഴ യൂണിയൻ പ്രസിഡന്റ് എം.കെ. പരമേശ്വരൻ, സെക്രട്ടറി സുരേഷ് കണ്ണൻ, ജില്ലാ സെക്രട്ടറി പി.കെ. രതീഷ്, കമ്മിറ്റിയംഗങ്ങളായ കെ.എം. തങ്കപ്പൻ, സാജു കെ.കെ, ലാൽ ബേബി, കെ.ജി. സോമൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.സി. ശിവൻ (പ്രസിഡന്റ്), പി.കെ. രതീഷ് സെക്രട്ടറി, കെ.ജെ. കൃഷ്ണമണി (ട്രഷറർ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.