ഇടുക്കി: വ്യത്യസ്ത പാർട്ടികളിൽ നിന്ന് രാജിവച്ച 201 പേർ കഞ്ഞികുഴിയിൽ സി.പി.എമ്മിൽ ചേർന്നു. മറ്റു പാർട്ടികളിൽ നിന്ന് രാജിവച്ചു വന്നവരെ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പാർട്ടിയിലേക്ക് സ്വീകരിച്ചു. കഞ്ഞിക്കുഴിയിൽ ചേർന്ന പൊതു സമ്മേളനത്തിലാണ് ഇവരെ സ്വീകരിച്ചത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റ പ്രസക്തിയും വർഗീയതക്കെതിരെ പോരാടുന്നതിന് സി.പി.എം ശക്തിപ്പെടേണ്ടതിന്റ ആവശ്യകതയും ബോധ്യപെട്ടാണ് കൂടുതൽ പേർ സി.പി.എമ്മിലേക്കു ചേരുന്നതെന്ന് കെ.കെ. ജയചന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളും ജന ക്ഷേമ പ്രവർത്തനങ്ങളും ഇടതു പക്ഷ സമീപനത്തിന്റ ജനപക്ഷ മുഖമാണന്നു പാർട്ടി യിലേക്കെത്തിയവർ പറഞ്ഞു. സ്വീകരണ സമ്മേളനം ജില്ലാ സെക്രട്ടറി കെ.കെ. ജയ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി എബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രേട്ടറിയേറ്റ് അംഗം സി.വി വർഗീസ്, ജില്ലാ കമ്മിറ്റി അംഗം റോമിയോ സെബാസ്റ്റ്യൻ, ഏരിയാ സെക്രട്ടറി പി.ബി. സബീഷ് എന്നിവർ പ്രസംഗിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്. ശ്രീകാന്ത് സ്വാഗതവും ലിസി ജോസ് നന്ദിയും പറഞ്ഞു.