കൂടയത്തൂർ: പഞ്ചായത്തിൽ കൊവിഡ്, മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുടയത്തൂർ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ വിജയത്തിനായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. യോഗത്തിൽ ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിയാസ് കെ.എൻ. അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ്, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.